വിന്‍ഡോസില്‍ ഡാറ്റാ എക്‌സിക്യൂഷന്‍ പ്രിവന്‍ഷന്‍ (DEP) എങ്ങനെ ഓഫാക്കാം.


ചില പ്രോഗ്രാമുകള്‍ റണ്‍ ചെയ്യുമ്പോള്‍ DEP പ്രവര്‍ത്തിക്കുകയും നമ്മളെ തടസപ്പെടുത്തുകയും ചെയ്യും. കംപ്യൂട്ടറില്‍ മൊബൈല്‍ വഴി നെറ്റുപയോഗിക്കുമ്പോള്‍ ഇത് സംഭവിക്കാറുണ്ട്.
അറ്റാക്കുകളില്‍ നിന്നും മറ്റും തടഞ്ഞ് കംപ്യൂട്ടര്‍ പ്രവര്‍ത്തനത്തെ മികവുറ്റതാക്കുന്നതിനാണ് DEP. രണ്ട് തരത്തില്‍ ഇതുണ്ട്, ഹാര്‍ഡ്വെയര്‍ എന്‍ഫോര്‍സ്ഡ് ഡി.ഇ.പി യും, സോഫ്റ്റ് വെയര്‍ എന്‍ഫോര്‍സ്ഡ് ഡി.ഇ.പിയും.
ചിലസമയങ്ങളില്‍ മുന്നറിയിപ്പില്ലാതെ ചില പ്രോഗ്രാമുകള്‍ ഡി.ഇ.പി ഓഫ് ചെയ്യും. ഡി.ഇ.പി ഓഫ് ചെയ്യുന്നതു വഴി നിങ്ങള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാം. പക്ഷേ സോഫ്റ്റ് വെയറും, ഹാര്‍ഡ്വെയറുകളും സുരക്ഷിതമാക്കേണ്ട ചുമതല നിങ്ങളുടേതാവും.
ഇതിനായി My computer ല്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. properties എടുത്ത് Advanced tab എടുത്ത് performance ല്‍ settings എടുക്കുക.
data execution prevention tab എടുക്കുക.

Turn on DEP for all progms. and services except those I select ക്ലിക്ക് ചെയ്യുക.

വേണ്ടത് സെലക്ട് ചെയ്ത് Add ചെയ്യുക. കംപ്യട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments