വിനീത് ശ്രീനിവാസിന്‍റെ തട്ടത്തിന്‍ മറയത്ത് തെലുങ്കിലേക്ക്


Thattathin-Marayathu-Puthiyacinema
Vineeth Srinivasan’s Thattathil Marayathu to be made in Telugu

വിനീത് ശ്രീനിവാസ് സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് തെലുങ്കിലേക്ക്. ഒരു മുസ്ലീം പെണ്‍കുട്ടിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള സിനിമയായിരുന്നു തട്ടത്തിന്‍ മറയത്ത്. തെലുങ്ക് നടന്‍ എം എസ് നാരായണന്റെ മകള്‍ ശശികിരണ്‍ നാരായണാണ് തെലുങ്കില്‍ ഈ സിനിമ സംവിധാനം ചെയ്യുന്നത്. തട്ടത്തിന്‍ മറയത്തിന്റെ റീമേക്കിലൂടെ സംവിധാനരംഗത്ത് തുടക്കം കുറിക്കുകയാണ് ശശികിരണ്‍. പുതുമുഖങ്ങളായ ദിലീപും പ്രിയയുമാകും നിവിനും ഇഷയും അവതരിപ്പിച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഷാന്‍ റഹ്മാന്‍ തന്നെയാണ് സംഗീതം.

English Summary: Vineeth Srinivasan’s Thattathil Marayathu to be made in Telugu

Comments

comments