വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു


ഹിറ്റ് കൂട്ടുകെട്ടായ വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. തട്ടത്തിന്‍ മറയത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തില്‍ തിരക്കഥാകൃത്തിന്റെ വേഷത്തിലാണ് വിനീത് ഇത്തവണ എത്തുന്നത്. നിവിന്‍ പോളി നായകനാനാകുന്ന ചിത്രം തലശ്ശേരിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രം ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബി’ലൂടെയാണ് നിവിന്‍ പോളി ചലച്ചിത്ര രംഗത്തേക്ക് ചുവടുവെച്ചത്. മലര്‍വാടിയിലൂടെ അഭിനയരംഗത്തെത്തിയ അജു വര്‍ഗീസും ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. വിനോദ് ഷൊര്‍ണൂരും എല്‍ജെ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ പേര് തീരുമാനമായിട്ടില്ല. പ്രജിത് കാരണവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary : Vineeth Sreenivasan and Nivin Pauly is teaming up again

Comments

comments