വിനയ് ഫോര്‍ട്ട് വിവാഹിതരായി


മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ചലച്ചിത്ര നടന്‍ വിനയ് ഫോര്‍ട്ടും സൗമ്യയും വിവാഹിതരായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ 10.30നും 11നും മദ്ധ്യേ ആയിരുന്നു താലി ചാര്‍ത്തിയത്. ഗുരുവായൂര്‍ സ്വദേശികളായ രവി എസ്. നമ്പിടി-ഹേമാംബിക ദമ്പതിമാരുടെ മകളാണ് സൗമ്യ. അമൃത സര്‍വകലാശാലയിലെ പരിചയം പിന്നീട് വിവാഹത്തിലെത്തു കയായിരുന്നു. ഫോര്‍ട്ടുകൊച്ചി സ്വദേശിയായ എം.വി. മണിയുടെയും സുജാതയുടെയും മകനാണ് വിനയ്. ഋതു, അപൂര്‍വരാഗം, ഷട്ടര്‍, ഹൗ ഓള്‍ഡ് ആര്‍ യു തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Comments

comments