വിനയന്‍റെ ലിറ്റില്‍ സൂപ്പര്‍മാന്‍റെ ഗ്രാഫിക്കിനുമാത്രം രണ്ടു കോടിസൂപ്പര്‍സ്റ്റാറുകളില്ലാതെ സിനിമ വിജയിപ്പിക്കുന്ന വിനയന്‍റെ പുതിയ ത്രിഡി ചിത്രമായ ലിറ്റില്‍ സൂപ്പര്‍മാന്‍റെ ഗ്രാഫിക്ക്സിനു മാത്രമായി രണ്ട് കോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ വ്യക്തമാക്കി. ഈ ചിത്രത്തില്‍ അമാനുഷിക ശക്തിയുള്ള ഒരു കുട്ടിയുടെ കഥയാണ്. അമ്മയുടെ ഗര്‍ഭത്തില്‍ തന്നെ അദൃശ്യശക്തി കൈവരിക്കുന്ന ഒരു കുഞ്ഞാണ് ലിറ്റില്‍ സൂപ്പര്‍മാനായി മാറുന്നത്.

അതേസമയം പ്രശസ്ത കോമിക്ക് കഥാപാത്രം സൂപ്പര്‍മാനുമായി ലിറ്റില്‍ സൂപ്പര്‍മാന് യാതൊരു ബന്ധവുമില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. സൂപ്പര്‍നാച്യുറല്‍ ശക്തിയുള്ള ഒരു കുട്ടിയെ ലിറ്റില്‍ സൂപ്പര്‍മാന്‍ എന്ന് വിളിക്കുന്നു എന്ന് മാത്രം.

ലോകം കണ്ട് മികച്ച സാങ്കേതിക സംവിധാനങ്ങള്‍ തന്റെ സിനിമയിലുപയോഗിക്കുന്നുണ്ടെന്നും അവതാര്‍, ഹാരി പോര്‍ട്ടര്‍ തുടങ്ങി ഹിറ്റുകള്‍ക്കു പുറകിലുള്ള ടെക്നീഷ്യന്‍മാരും ചിത്രത്തിന്റെ അണിയറയിലുണ്ടാകുമെന്നും വിനയന്‍ പറയുന്നു. മലയാളം തമിഴ് തെലുങ്ക് ഇംഗ്ളീഷ് എന്നിങ്ങനെ നാലുഭാഷകളില്‍ ഒരുക്കുന്ന ചത്രം അടുത്ത വര്‍ഷം പ്രദര്‍ശത്തിത്തിനെത്തിക്കുമെന്നും വിനയന്‍ പറഞ്ഞു.

ചിത്രത്തിലെ ഏതാണ്ടെല്ലാ അഭിനേതാക്കളെല്ലാവരും പുതുമുഖങ്ങളാണെന്ന പ്രത്യേകതയും ഈ ത്രീഡി ചിത്രത്തിനുണ്ട്. 30000 അപേക്ഷകരില്‍ നിന്നുമാണ് ലിറ്റില്‍ സൂപ്പര്‍മാനായി വേഷമിടുന്ന ഡെനിയെ തെരെഞ്ഞടുത്തത്. ആക്ഷന്‍ രംഗങ്ങള്‍ മാത്രമല്ല,പ്രണയവും ,ഹാസ്യവുമെല്ലാം തന്റെ സിനിമയിലുണ്ടാകുമെന്ന് വിനയന്‍ വ്യക്തമാക്കി. ബോളിവുഡ് താരങ്ങളായ ജാക്കി ഷരോഫ്, ഓം പുരി എന്നിവരും കോളിവുഡ് താരം നാസറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഫാന്റസി ചിത്രങ്ങളിലൂടെ കുട്ടിപ്രേക്ഷകരുടെ ഇഷ്ടസംവിധായകനാകാനാണ് വിനയന്റെ പോക്കെന്ന് ഇതോടെ ഉറപ്പിക്കാം.

Comments

comments