വിനയന്റെ ചിത്രത്തില്‍ ജയസൂര്യവര്‍ഷങ്ങള്‍ക്ക് ശേഷം വിനയന്റെ ചിത്രത്തില്‍ ജയസൂര്യ അഭിനയിക്കുന്നു.ആലിബാബയും, 41 കള്ളന്മാരും എന്ന ചിത്രത്തിലാണ് ഇവര്‍ ഒരുമിക്കുന്നത്. പ്രേം നസീര്‍, അടൂര്‍ ഭാസി അഭിനയിച്ച പഴയ ചിത്രത്തിന്റെ റീമേക്കാണ് ഇത്. നസീര്‍ ചെയ്ത വേഷമാണ് ജയസൂര്യ ചെയ്യുന്നത്. കലാഭവന്‍ മണിയും ചിത്രത്തിലുണ്ട്. ത്രിഡിയിലാണ് ചിത്രം ഒരുക്കുന്നത്. നായികയായി അന്യ ഭാഷാ നടികളാരെങ്കിലുമാകും അഭിനയിക്കുക. ചിത്രം നിര്‍മ്മിക്കുന്നത് പുന്നക്കാട്ടു ഫിലിംസിന്റെ ബാനറില്‍ മനോജാണ്.
വിനയന്‍ ഇപ്പോള്‍ ഡ്രാക്കുള എന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. ത്രി ഡിയിലൊരുക്കുന്ന ഈ ചിത്രം വിദേശരാജ്യങ്ങളിലാണ് ചിത്രീകരിക്കുന്നത്.

Comments

comments