വിത്ത് ലൗ നൂറ ഫാത്തിമഅനില്‍ ബാബു കൂട്ടുകെട്ടിലെ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വിത്ത് ലൗ നൂറ ഫാത്തിമ. അനിലുമായി പറയാം എന്ന ചിത്രത്തിന് ശേഷം വേര്‍പിരിഞ്ഞ ബാബു പിന്നീട് ആറു വര്‍ഷത്തോളം ചിത്രങ്ങളൊന്നും സംവിധാനം ചെയ്തിരുന്നില്ല. പഴശ്ശിരാജയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച ബാബു വീണ്ടും സിനിമ സംവിധാനത്തിലേക്ക് മടങ്ങിവരികയാണ്. ബാബു നാരായണന്‍ എന്ന പേരിലാണ് ബാബു ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. വിത്ത് ലൗ നൂറ ഫാത്തിമ മുസ്ലിം പശ്ചാത്തലത്തിലുള്ള ഒരു സ്ത്രീപക്ഷ സിനിമയാണെന്ന് സംവിധായകന്‍ പറയുന്നു. ഡോണ്‍ ബ്രോസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ അനില്‍കുമാര്‍ കീഴപുനത്തില്‍ ഈ ചിത്രം നിര്‍മിക്കുന്നു.ജി.എസ്. അനിലാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അഭിനയിക്കുന്ന വിത്ത് ലൗ നൂറ ഫാത്തിമ കോഴിക്കോടും പരിസങ്ങളിലുമാവും ചിത്രീകരിക്കുക.

Comments

comments