വിജയ് യേശുദാസ് സംഗീത സംവിധായകനാകുന്നുഗായകന്‍ വിജയ് യേശുദാസ് സംഗീത സംവിധായകനാകുന്നു. സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യുന്ന ആഫ്രിക്കന്‍ സഫാരി എന്ന ചിത്രത്തിന് വേണ്ടിയാണ് വിജയ് സംഗീതം നല്കുന്നത്. സഞ്ജീവ് ശിവന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കണമെന്ന ആവശ്യവുമായി വിജയ് യേശുദാസിനെ സമീപിക്കുകയായിരുന്നു. യേശുദാസും കരിയറിന്‍റെ ആദ്യ കാലഘട്ടത്തില്‍ ഏതാനും സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. അപരിചിതന്‍ എന്ന ചിത്രത്തിന് ശേഷം സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു സ്ത്രീപക്ഷ സിനിമയായിരിക്കും. ലക്ഷ്മി റായ് ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.

Comments

comments