വിജയ് മലയാളത്തിലേക്കില്ലഅടുത്തിടെ സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ വിജയ് മലയാള ചിത്രത്തിലഭിനയിക്കുന്നു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. എസ്.എന്‍ സ്വാമി തിരക്കഥയെഴുതി മസ്താന്‍ മുജീബ് ഖാന്‍ സംവിധാനം ചെയ്യുന്നു ഈ മലയാള ചിത്രം എന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഈ ചിത്രത്തിലേക്ക് തല്കാലം വിജയ് വരുന്നില്ല എന്നാണ് പുതിയ വാര്‍ത്ത. ഡേറ്റ് ലഭ്യമല്ലാത്തതാണേ്രത പ്രധാന കാരണം. കേരളത്തില്‍ വളരെയധികം ആരാധകരുള്ള നടനാണ് വിജയ്. അതുകൊണ്ടുതന്നെ മലയാളത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത വിജയ് ഫാന്‍സുകാരെ ഏറെ സന്തോഷത്തിലാക്കിയിരുന്നു.

Comments

comments