വിക്കിഡോണര്‍ വരുംവിക്കി ഡോണര്‍ എന്ന ബോളിവുഡ് ഹിറ്റ് ചിത്രം ദിലീപ് മലയാളത്തില്‍ റീമേക്ക് ചെയ്യാനൊരുങ്ങുന്നതായി മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ തിരക്കഥാരചന നടക്കുകയാണ്. ചിത്രം മലയാളീകരിക്കുന്നതിനായി ഹിന്ദി ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് തിരക്കഥ തയ്യാറാക്കുക. സൗണ്ട് തോമ എന്ന ചിത്രത്തിനും രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിനും ശേഷമാകും ദിലീപ് വിക്കിഡോണര്‍ ആരംഭിക്കുക. ബീജാദാനം വിഷയമാക്കിയ ചിത്രം തമാശനിറഞ്ഞ ഏറെ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതാണ്.

Comments

comments