
വി.കെ. പ്രകാശ് ക്യാമറയ്ക്കു മുമ്പിലെത്തുന്നു. പ്രശസ്ത ആക്ഷേപ ഹാസ്യകാരന് സഞ്ജയന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ സഞ്ജയന്റ വേഷമിട്ടാണ് വികെപി സിനിമയിലെ നായകനിരയിലേക്ക് കടക്കുന്നത്. വിദൂഷകന് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടികെ സന്തോഷാണ്. നായികായയി പരിഗണിച്ചിരിക്കുന്നത് മൈഥിലിയെയാണ്. ഡോ. ആര്‍സി കരിപ്പത്താണ് വിദൂഷകന് തിരക്കഥയൊരുക്കുന്നത്. വികെ പ്രകാശിന് പുറമെ മുകുന്ദന്, ശ്രീലത
നമ്പൂതിരി, കൊച്ചു പ്രേമന് തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നുണ്ട്.