വാഴ് വേ മായത്തിന് റീമേക്ക് വരുന്നുമലയാളത്തില്‍ ഇത് റീമേക്കുകളുടെ കാലമാണ്. രതിനിര്‍വ്വേദം, ഇണ, ചട്ടക്കാരി, എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ റീമേക്ക് ചെയ്യപ്പെടുന്നു. ഇപ്പോള്‍ വാഴ് വേ മായം എന്ന ചിത്രത്തിനും റീമേക്ക് ഒരുങ്ങുന്നു. അറുപതുകളില്‍ കമലഹാസന്‍-ശ്രീദേവി ജോഡികള്‍ അഭിനയിച്ച് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഇത് മലയാളത്തിലാണ് ആദ്യമായി നിര്‍മ്മിക്കപ്പെട്ടത്. സത്യന്‍, ഷീല, ഉമ്മര്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.
ഷാജുണ്‍ കാര്യാലും, ബാബു ജനാര്‍ദ്ധനനുമാണ് ഈ ചിത്രത്തിന് പിന്നില്‍. ലാല്‍ സത്യന്‍ ചെയ്ത വേഷം ചെയ്യും. കാവ്യ മാധവനാകും നായിക. കുഞ്ചാക്കോ ബോബന്‍ ഉമ്മര്‍ ചെയ്ത വേഷത്തിലെത്തും, ബിജു മേനോന്‍, കെ.പി.എ.സി ലളിത, തെസ്‌നി ഖാന്‍, എന്നിവരും ചിത്രത്തിലുണ്ട്. ഓവി മാത്യു ചിത്രം നിര്‍മ്മിക്കുന്നു.

Comments

comments