വലിയ ഫയലുകള്‍ മെയില്‍ ചെയ്യാന്‍


എല്ലാ ഇമെയില്‍ സര്‍വ്വീസ് പ്രൊവൈഡേഴ്‌സും അറ്റാച്ച് ചെയ്യാവുന്ന ഡാറ്റക്ക് പരിധി വെച്ചിട്ടുണ്ട്. ജിമെയിലില്‍ അത് 25 MB ആണ്.
100 എം.ബി വരെയുള്ള ഫയലുകള്‍ Wizdrop എന്ന സര്‍വ്വീസ് വഴി മെയില്‍ ചെയ്യാനും, മൊബൈലിലേക്ക് അയക്കാനും കഴിയും.

സൈറ്റില്‍ കയറി From എന്നിടത്ത് മെയില്‍ അഡ്രസ് നല്കുക
അടുത്ത ഘട്ടത്തില്‍ ബ്രൗസ് ചെയ്ത് ഫയല്‍ സെലക്ട് ചെയ്യുക.
അപ് ലോഡ് ചെയ്യുന്ന സമയത്ത് സബ്ജക്ടും, മെസേജും നല്കാം.
മൂന്നാമത്തെ സ്‌റ്റെപ്പില്‍ ലഭിക്കേണ്ട മെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ സെമികോളന്‍ നല്കി എന്റര്‍ ചെയ്യുക
സെക്യൂരിറ്റി കോഡ് നല്കുക
Drop ല്‍ ക്ലിക്ക് ചെയ്യുക.
ടെക്‌സ്റ്റ് മെസേജായോ, ഇ മെയിലായോ ലിങ്ക് ലഭിക്കും.
അതില്‍ ക്ലിക്ക് ചെയ്ത് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം.

ജിമെയിലിലും മറ്റും ഈ മെയില്‍ സ്പാമായാണ് വരിക. അതിനാല്‍ നിങ്ങള്‍ ഇത്തരത്തില്‍ അയക്കുമ്പോള്‍ സ്പാമില്‍ ചെക്ക് ചെയ്യാന്‍ പറയണം.

Comments

comments