വണ്‍ ബൈ ടു ചിത്രീകരണം പുരോഗമിക്കുന്നു


The Shooting of One By Two is progressing

അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ‘വണ്‍ ബൈ ടു’വിന്റെ ചിത്രീകരണം ബാംഗ്ലൂരില്‍ പുരോഗമിക്കുന്നു. ഫഹദ് ഫാസില്‍, മുരളി ഗോപി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ പശ്ചാത്തലത്തില്‍ വികസിക്കുന്ന ചിത്രം ഒരു സൈക്കോ ത്രില്ലറാണ്. ജയമോഹന്റേതാണ് രചന. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് നിര്‍മ്മിക്കുന്നു. മുരളി ഗോപി അവതരിപ്പിക്കുന്ന ഡോ. മുരളിയുടെ ജീവിതത്തിലേക്ക് ഒരു പ്രത്യേക അന്വേഷണ ലക്ഷ്യവുമായി സി.ഐ യൂസഫ് മരക്കാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. യൂസഫ് മരക്കാരായി ഫഹദ് ഫാസില്‍ ആദ്യമായി പോലീസ് ഉദ്യോഗസ്ഥന്റെ വേഷമിടുന്നു. സംവിധായകന്‍ ശ്യാമപ്രസാദ് ക്യാമറയ്ക്ക് മുന്നിലെത്തുന്നു എന്ന പ്രത്യേകതയും ‘വണ്‍ ബൈ ടു’വിനുണ്ട്. ഹണി റോസാണ് നായിക.

English Summary : The Shooting of One By Two is progressing

Comments

comments