ലോബഡ്ജറ്റ് ചിത്രങ്ങളുമായി ലാല്‍ ജോസ്രഞ്ജിത്തിന്റെയും, അന്‍വര്‍ റഷീദിന്റെയും വഴിയേ ലാല്‍ ജോസും. ചെലവു കുറഞ്ഞ ക്വാളിറ്റിയുള്ള സിനിമകല്‍ സ്വന്തം നിര്‍മ്മിക്കുകയാണ് ലാല്‍ ജോസിന്റെ ലക്ഷ്യം.
ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ലാല്‍ ജോസ് ഇപ്പോള്‍ ദുബായിലാണ്. എല്‍.ജെ ഫിലിംസിന്റെ ബാനറില്‍ ലാല്‍ ജോസ് തന്നെ ഈ ചിത്രം നിര്‍മ്മിക്കുന്നു. ഫഹദ് ഫാസില്‍, സംവൃത സുനില്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. മമ്മൂട്ടിയുടെ ഒരു ചിത്രവും, പ്രിഥ്വിരാജ് നായകനാകുന്ന ഒരു ചിത്രവും ഇക്കൊല്ലം ലാല്‍ ജോസ് സംവിധാനം ചെയ്യുന്നു. ഇതു കൂടാതെ സ്വന്തം പ്രൊഡക്ഷനില്‍ ചിത്രങ്ങളും ചെയ്‌തേക്കാം.

Comments

comments