ലോക്പാല്‍ റിലീസ് മാറ്റിമോഹന്‍ലാല്‍ നായകനാകുന്ന ജോഷി ചിത്രം ലോക്പാല്‍ റിലീസ് ഡേറ്റ് മാറ്റി. ചിത്രത്തിന്റെ ജോലികള്‍ തീരാത്തതിനാലാണ് തിയ്യതി മാറ്റിയതെന്ന് പറയുന്നുണ്ടെങ്കിലും, കമ്മത്ത് & കമ്മത്തുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് ഈ നീക്കമെന്നും വാര്‍ത്തയുണ്ട്. മമ്മൂട്ടി, ദിലീപ് ടീമിന്റെ കമ്മത്തും, കമലഹാസന്റെ വിശ്വരൂപവും ജനുവരി 25 ന് തീയേറ്ററുകളിലെത്തും. ജനുവരി 24 ന് റിലീസ് നിശ്ചയിച്ചിരുന്ന ലോക്പാല്‍ ജനുവരി 30 നേ തീയേറ്ററുകളിലെത്തൂ. അഴിമതിക്കെതിരെയുള്ള സന്ദേശം നല്കുന്ന ലോക്പാലിന്‍റെ രചന എസ്.എന്‍ സ്വാമിയുടേതാണ്, കാവ്യ മാധവന്‍, മീരനന്ദന്‍ എന്നിവരാണ് നായികമാര്‍.

Comments

comments