ലോക്പാല്‍ തീയേറ്ററുകളില്‍ജോഷി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ലോക്പാല്‍ ജനുവരി 31 തീയേറ്ററുകളിലെത്തും. നൂറോളം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം ജനുവരി 29 നാണ് സെന്‍സറിങ്ങ് നടത്തിയത്. ചിത്രത്തിന്‍റെ ജോലികള്‍ തീരാഞ്ഞതിനെ തുടര്‍ന്ന് റിലീസ് നീട്ടിവെച്ചിരുന്നു. മോഹന്‍ലാല്‍ നിരവധി ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ലോക്പാലില്‍ കാവ്യ മാധവനാണ് നായിക. മീര നന്ദന്‍, മനോജ് കെ. ജയന്‍, തലൈവാസല്‍ വിജയ്, സായ്കുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. റണ്‍ ബേബി റണ്ണിന് ശേഷം മോഹന്‍ലാല്‍-ജോഷി ടീം ഒന്നിക്കുന്ന ചിത്രമാണ് ഇത്.ഹാപ്പി ആന്‍ഡ് റൂബി നിര്‍മ്മിച്ച ചിത്രം ആശിര്‍വാദ് ഫിലിംസാണ് വിതരണം ചെയ്യുന്നത്

Comments

comments