ലോക്കല്‍ കോള്‍ റിലീസിന് തയ്യാര്‍പുതുമയാര്‍ന്ന പ്രമേയവുമായി 10.30എ.എം ലോക്കല്‍ കോള്‍ റിലീസിന് തയ്യാറായി. മനു സുധാകരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിഷാന്‍, കൃഷ്ണ, കൈലാഷ്, ലാല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഓര്‍ഡിനറിയിലെ നായിക ശ്രീത ശിവദാസ് നായികയായെത്തുന്ന ചിത്രത്തില്‍ മുകേഷ്, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരുമുണ്ട്. അരുണ്‍ ലാലാണ് ചിത്രത്തിന്‍റെ രചന. സംഗീതസംവിധാനം ഗോപി സുന്ദര്‍. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രിയ പിള്ളയാണ്.

Comments

comments