ലേഡീസ് ആന്‍ഡ് ജെന്‍റില്‍മെന്‍ തുടങ്ങിമോഹന്‍‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ലേഡീസ്‍ ആന്‍ഡ് ജെന്റില്‍മെന്‍ ഷൂട്ടിംഗ് ആരംഭിച്ചു. വിയറ്റ്നാം കോളനിക്ക് ശേഷം ഇരുപതോളം വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും സിദ്ദിഖിനൊപ്പം ചെയ്യുന്ന ചിത്രമാണ് ഇത്. നാല് നായികമാരാണ് ഈ ചിത്രത്തില്‍. മീര ജാസ്മിന്‍, മംമ്ത മോഹന്‍ദാസ്, പത്മ പ്രിയ, മിത്ര കുര്യന്‍ എന്നിവരാണ് മോഹന്‍ലാലിന്റെ നായികമാര്‍. മുന്‍കാല നായികനടി ജയഭാരതിയുടെ മകന്‍ ക്രിഷ് സത്താറും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്.

Comments

comments