ലേഡിസ് ആന്‍ഡ് ജെന്റില്‍മെന്‍ നവംബറില്‍ ആരംഭിക്കുന്നുസിദ്ദിഖ് സംവിധാനം ചെയ്യുന്ന ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും. 2013 വിഷുവിനാണ് ചിത്രം റിലീസ് ചെയ്യുക. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍.വിയറ്റ്നാം കോളനി എന്ന ചിത്രത്തിന് ശേഷം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിദ്ദിഖ് മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നത്. ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധാനം രതീഷ് വേഗ.

Comments

comments