ലെനക്ക് തിരക്കേറുന്നുനായകയായി സിനിമയിലെത്തി ശ്രദ്ധ നേടാന്‍ കഴിയാതെ പോയ ലെനക്ക് അടുത്ത കാലത്തായി കൈ നിറയെ ചിത്രങ്ങള്‍. സ്പിരിറ്റ് എന്ന ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ വേഷമാണ് ലെന അടുത്തിടെ ചെയ്തത്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലാണ് ലെന ഇപ്പോള്‍. മുരളി ഗോപി പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ലെന നായികാവേഷമാണ് ചെയ്യുന്നത്. ആഖ്യാനത്തില്‍ ഏറെ പുതുമയുള്ള മികച്ച ചിത്രമാവും ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Comments

comments