ലീല വീണ്ടും വരുന്നുരഞ്ജിത് സംവിധാനം ചെയ്യുന്നതായി അനൗണ്‍സ് ചെയ്യുകയും പിന്നീട് മാറ്റിവെയ്ക്കപ്പെടുകയും ചെയ്ത ലീല എന്ന ചിത്രം വീണ്ടും ആരംഭിക്കുന്നു. ചെറുകഥാകൃത്ത് ആര്‍. ഉണ്ണിയുടെ ലീല എന്ന കഥയെ ആധാരമാക്കിയാണ് ഈ ചിത്രം. മമ്മൂട്ടിയാവും ഈ ചിത്രത്തിലെ നായകന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ എസ്. കമാറിന്‍റെ മകനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രഞ്ജിത് തന്നെയാണ് കാപിറ്റോള്‍ ഫിലിംസിന്‍റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുക. 2013 ല്‍ തന്നെ ചിത്രം പുറത്തിറങ്ങുമെന്നാണ് വിവരം. ബാവുട്ടിയുടെ നാമത്തിലൂടെ പരാജയ സീരീസുകളില്‍ നിന്ന് ഒരു താല്കാലിക മുക്തി കിട്ടിയ മമ്മൂട്ടിക്ക് അത് ഈ ചിത്രത്തിലും തുടരാനാവുമോയെന്ന് കാത്തിരുന്നുകാണേണ്ടിയിരിക്കുന്നു.

Comments

comments