ലിസമ്മയുടെ വീട്ടില്‍ രാഹുല്‍ മാധവ്ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്യുന്ന ലിസമ്മയുടെ വീട് എന്ന ചിത്രത്തില്‍ രാഹുല്‍ മാധവ് നായകന്‍. നേരത്തെ ഉണ്ണി മുകുന്ദനാണ് നായകനെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നം മൂലം ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറി. ഈ ചിത്രത്തില്‍ നായികയാകുന്നത് മീര ജാസ്മിനാണ്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് ഈ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കും.

Comments

comments