ലാല്‍ ജോസ് ചിത്രത്തില്‍ പുതുമുഖ നായികമലയാളത്തിന് ഒട്ടേറെ മികച്ച നായികമാരെ കണ്ടെത്തിയ സംവിധായകനാണ് ലാല്‍ ജോസ്. കാവ്യ മാധവനില്‍ തുടങ്ങി, സംവൃത സുനില്‍, മീര നന്ദന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ക്ക് ശേഷം ഇമ്മാനുവേല്‍ എന്ന ചിത്രത്തില്‍ ഒരു നായികയെക്കൂടി ലാല്‍ ജോസ് അവതരിപ്പിക്കുന്നു. മമ്മൂട്ടിയുടെ ഭാര്യ വേഷത്തിലെത്തുന്ന ഈ പുതുമുഖം റീനു മാത്യൂസാണ്. ഒരു എയര്‍ലൈന്‍ കമ്പനിയില്‍ ക്യാബിന്‍ ക്രൂവായി ജോലിചെയ്യുകയാണ് റീനു മാത്യൂസ്. ഡിസംബര്‍ മിസ്റ്റ് തുടങ്ങി ചില ടെലിഫിലിമുകളില്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്.

Comments

comments