ലാപ്‌ടോപ്പിന്റെ പവര്‍ യൂസേജ് ഡീറ്റെയില്‍സ് കിട്ടാന്‍…


നിങ്ങള്‍ക്ക് ഒരു ലാപ് ടോപ്പുണ്ടെങ്കില്‍ അതിന്റെ ബാറ്ററി ലൈഫ് കൂട്ടാന്‍ ഉപകരിക്കുന്ന വിവരങ്ങളുണ്ട്. നിങ്ങളുടെ ലാപ്‌ടോപ്പിന്റെ എനര്‍ജി പരിശോധിച്ച് വരുത്താവുന്ന മാറ്റങ്ങള്‍ നല്കുന്ന ഒരു ഹിഡന്‍ പ്രോഗ്രാം വിന്‍ഡോസ് 7 ല്‍ ഉണ്ട്.
അങ്ങനെ റിപ്പോര്‍ട്ട് ലഭിക്കാന്‍ ഇനി പറയുന്നത് പോലെ ചെയ്യുക.
1. Start > cmd എന്ന് സെര്‍ച്ച് ബോക്‌സില്‍ നല്കുക. cmd ഐക്കണ്‍ വരുമ്പോള്‍ അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Run as Administartor എടുക്കുക.
(ഇതിന് അഡ്മിനിസ്‌ട്രേറ്റിവ് പ്രിവിലേജസ് ആവശ്യമുണ്ട്)

2. കമാന്‍ഡ് ലൈനില്‍ താഴെ കാണിച്ചിരിക്കുന്ന മാറ്റര്‍ ടൈപ്പ് ചെയ്യുക.അതിന് മുമ്പായി Power എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ C ഡ്രൈവില്‍ ഉണ്ടാക്കണം.
powercfg -energy -output PowerEnergy_Report.html

3. വിന്‍ഡോസ് 7 ല്‍ ലാപ്‌ടോപ്പ് അനലൈസ് ചെയ്ത് ഒരു റിപ്പോര്‍ട്ട് html ഫോര്‍മാറ്റില്‍ ഉണ്ടാക്കി നിങ്ങള്‍ നല്കിയ ഫോള്‍ഡറില്‍ സേവ് ചെയ്യും. Energy_report എന്നാവും ഇതിന്റെ പേര്.

Comments

comments