ലക്കി സ്റ്റാര്‍ജയറാമും മുകേഷും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് ലക്കി സ്റ്റാര്‍. ദീപു അന്തിക്കാട് എന്ന നവാഗത സംവിധായകന്റെ അരങ്ങേറ്റമാണ് ഈ ചിത്രം. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചതും ദീപു തന്നെയാണ്. മറിമായം സീരിയലിലൂടെ ശ്രദ്ധേയയായ രചന നായികയാകുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ടി.ജി രവി, മോഹന്‍, നന്ദകിഷോര്‍ തുടങ്ങിയവരഭിനയിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ്. റഫീക് അഹമ്മദിന്‍റെ വരികള്‍ക്ക് രതീഷ് വേഗ സംഗീതം പകരുന്നു.

Comments

comments