റോമന്‍സ് തീയേറ്ററുകളിലേക്ക്ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത റോമന്‍സ് തീയേറ്ററുകളിലേക്ക്. ഓര്‍ഡിനറിക്ക് ശേഷം കുഞ്ചാക്കോ ബോബനും, ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന ഒരു ഹാസ്യചിത്രം കൂടിയാണ് ഇത്. നിവേദിതയാണ് ചിത്രത്തിലെ നായിക. വൈ.വി രാജേഷാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ലാലു അലക്സ്, വിജയരാഘവന്‍, ഷാജു, നെല്‍സണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ഈ ചിത്രത്തിലുണ്ട്. രാജിവ് ആലുങ്കലിന്റെ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. ചാന്ദ് വി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments