റോമന്‍സ് തരംഗമാകുന്നുകുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ ടീം കോമഡി വേഷത്തിലെത്തുന്ന റോമന്‍സിന് തീയേറ്ററുകളില്‍ മികച്ച സ്വീകരണം. ബോബന്‍‌ സാമുവല്‍ സംവിധാനം ചെയ്ത ചിത്രം 2013 ലെ ആദ്യ സൂപ്പര്‍ഹിറ്റാകുന്ന നിലയിലാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം. ഇംഗ്ലീഷ് ചിത്രമായ വി ആര്‍ നോ എയ്ഞ്ചല്‍സിന്‍റെ അനുകരണമാണ് റോമന്‍സ് എന്ന് ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ചിത്രത്തിന്‍റെ വിജയത്തെ ബാധിച്ചിട്ടില്ല. വൈദിക വേഷം കെട്ടുന്ന രണ്ട് തട്ടിപ്പുകാരുടെ രസകരമായ കഥയാണ് റോമന്‍സ് പറയുന്നത്. ചിത്രം ശ്രദ്ധ നേടാന്‍ പ്രധാന കാരണം അതിലെ ഹാസ്യം തന്നെയാണ്. ജനപ്രിയന്‍ എന്ന ചിത്രത്തിന് ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്.

Comments

comments