റേഡിയോ ജോക്കികളുടെ കഥയുമായി രാജസേനന്‍


Rajasenan
ചിരിച്ചും സല്ലപിച്ചും പാട്ടു പാടിയുമൊക്കെ എഫ്.എം. റേഡിയോശ്രോതാക്കളുടെ മനസ്സില്‍ കുടിയേറുന്ന ജോക്കികളുടെ കഥയുമായി കുടുംബചിത്രങ്ങളുടെ സംവിധായകനായ രാജസേനന്‍ എത്തുന്നു. രാജസേനന്‍ തന്നെ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നായകനായി അര്‍ജുന്‍, ഭരത്, നിമിഷയും റിയാ സൈറ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ മധുപാല്‍, സിദ്ധാര്‍ത്ഥ് ശിവ, രാജേഷ് പിള്ള, ക്രിസ് അയ്യര്‍, ശ്രീജാ ശശികുമാര്‍ എന്നിവര്‍ക്കൊപ്പം രാജസേനനും ഒരു പ്രധാന വേഷത്തിലെത്തുന്നു.

ഒരു സ്വകാര്യ എഫ്.എമ്മിലെ ജോക്കികളാണ് മണിക്കുട്ടി സരിത, കണ്‍മണി കാര്‍ത്തു, ശിവന്‍സ്, തുടങ്ങിയവര്‍. ഇവര്‍ക്കിടയിലേക്ക് പുതുതായി ഇടിവെട്ട് ബാലു എന്ന ജോക്കി കടന്നു വരുന്നതും അതുവരെ തിളങ്ങി നിന്ന കാര്‍ത്തുവിന് ബാലുവിന്‍റെ വരവ് തിരിച്ചടിയാകുന്നു. തടര്‍ന്ന് ഒരു ദിവസം കാര്‍ത്തുവിനെ കാണാതാവുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് എം.ജയചന്ദ്രനാണ്. നിര്‍മാണം രാജേഷ് പിള്ളയും, ക്യാമറ കെ.പി.നമ്പ്യാതിരിയും നിര്‍വഹിച്ചിരിക്കുന്നു.

Comments

comments