റെബേക്ക ഉതുപ്പും ഗോള്‍ഡും – പുതിയ വിവാദംസുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന റെബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രവും, രാജേഷ് പിള്ള മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന ഗോള്‍ഡ് എന്ന ചിത്രവും ഒരേ കഥയെന്ന് ആരോപണം. ശങ്കര്‍ രാമകൃഷ്ണനാണ് ഗോള്‍ഡിന്റെ തിരക്കഥാകൃത്ത്. ഈ രണ്ട് ചിത്രങ്ങളും സ്പോര്‍ട്സ് പശ്ചാത്തലത്തിലുള്ളതാണ്. കഥാമോഷണം നടന്നിട്ടുണ്ടോ, അതോ യാദൃശ്ചികമായി സംഭവിച്ചതാണോ എന്നാണ് ഇനി അറിയാനുള്ളത്. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് പ്ലാന്‍ ചെയ്ത ചിത്രമാണ് തന്‍റേതെന്ന് സുന്ദര്‍ദാസ് പറയുന്നു. വി.സി അശോകാണ് റെബേക്ക ഉതുപ്പിന്‍റെ തിരക്കഥാകൃത്ത്. ഭാവനയെയായിരുന്നു അന്ന് നായികയായി പ്ലാന്‍ ചെയ്തിരുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ഈ ചിത്രങ്ങള്‍ തമ്മിലുള്ള സാദൃശ്യത്തെ സംബന്ധിച്ച് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Comments

comments