റെഡ് വൈന്‍ ഷൂട്ടിംഗ് പൂര്‍ത്തിയായിസലാം ബാപ്പു എന്ന നവാഗത സംവിധായകന്‍ മോഹന്‍ലാലിനെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന റെഡ് വൈന്‍ ചിത്രീകരണം പൂര്‍ത്തിയായി. ഫഹദ് ഫാസില്‍, അസിഫ് അലി എന്നിവരും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങളില്‍ അഭിനയിക്കുന്നു.മാമന്‍ കെ.രാജന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ മേഘ്ന രാജാണ് നായിക. ചിത്രം നിര്‍മ്മിക്കുന്നത് ഗൗരി മീനാക്ഷി മുവീസിന്‍റെ ബാനറില്‍ ഗിരീഷ് ലാലാണ്. അടുത്തയാഴ്ച ചിത്രത്തിന‍്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും. ചിത്രം മാര്‍ച്ച് മാസത്തില്‍ റിലീസ് ചെയ്യും.

Comments

comments