റെഡ് വൈന്‍ തുടങ്ങിമോഹന്‍ലാല്‍ നായകനാകുന്ന റെഡ് വൈന്‍ കോഴിക്കോട്ട് ആരംഭിച്ചു. നവാഗത സംവിധായകന്‍ സലാം ബാപ്പുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ എസ്.ഗിരീഷ്‌ലാല്‍ നിര്‍മിക്കുന്ന റെഡ് വൈന്‍ ഒരു സസ്പെന്‍സ് ത്രില്ലറാണ്. ഫഹദ് പാസില്‍, അസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മാമന്‍ കെ.രാജനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, ടി.ജി.രവി, അനൂപ് ചന്ദ്രന്‍, സുധീര്‍ കരമന, ജയകൃഷ്ണന്‍, സുനില്‍ സുഗത, മേഘ്‌നാരാജ്, മിയ, മരിയ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Comments

comments