റെഡ് റെയ്ന്‍മലയാളത്തില്‍ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രം വരുന്നു. നവാഗതനായ രാഹുള്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന റെഡ് റെയ്ന്‍ എന്ന ചിത്രമാണ് ഇത്. കേരളത്തിലുണ്ടായ ചുവന്ന മഴ, ഇന്ത്യാ അതിര്‍ത്തിയില്‍ പറക്കും തളികകള്‍ പ്രത്യക്ഷപ്പെട്ടു എന്നീ വാര്‍ത്തകളെ ആധാരമാക്കിയാണ് ചിത്രത്തിന്‍റെ കഥ. നരേന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ നായികയാകുന്നത് ലീന ലിഷോയിയാണ്. സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്‌ദ്ധരാണ്‌ ചിത്രത്തിന്റെ പിന്നണിയില്‍.. ജോഷ്‌ സ്‌പിയറാണ്‌ പശ്‌ചാത്തല സംഗീതം. ഹോളിവുഡ് നിലവാരത്തിലാവും ഈ ചിത്രം നിര്‍മ്മിക്കപ്പെടുക.

Comments

comments