റീമ കല്ലിങ്കല്‍ ടെലിവിഷന്‍ അവതാരകയാകുന്നുറീമ കല്ലിങ്കല്‍ ടെലിവിഷന്‍ പ്രോഗ്രാം അവതാരകയാകുന്നു. മഴവില്‍ മനോരമയില്‍ പെണ്‍കുട്ടികള്‍ക്കായി ആരംഭിക്കുന്ന മിടുക്കി എന്ന പ്രോഗ്രാമിലാണ് റീമയുടെ ടെലിവിഷന്‍ അരങ്ങേറ്റം. പുതുതലമുറ നടിമാരില്‍ ടെലിവിഷന്‍ പ്രോഗ്രാം അവതരണത്തിലേക്ക് ചുരുക്കം നടിമാരില്‍‌ ഒരാളാണ് റീമ. മംമ്ത മോഹന്‍ദാസ് നേരത്തെ തന്നെ സൂര്യയിലെ ഗെയിം ഷോ അവതാരകയായിരുന്നു. ഉര്‍വശി, കല്പന തുടങ്ങിയവരും ഇപ്പോള്‍ സജീവമായി ടെലിവിഷന്‍ രംഗത്തുണ്ട്. റിയാലിറ്റി ഷോ ആയ മിടുക്കി വൈകാതെ സംപ്രേഷണം ആരംഭിക്കും.

Comments

comments