റസൂല്‍ പൂക്കുട്ടി അഭിനയിക്കുന്നുശബ്ദലേഖനത്തിന് അക്കാദമി അവാര്‍ഡ് നേടിയ റസൂല്‍ പൂക്കുട്ടി അഭിനേതാവാകുന്നു. കലവൂര്‍ രവികുമാറിന്റെ ഫാദേഴ്‌സ് ഡേയിലാണ് പൂക്കുട്ടി അഭിനയിക്കുന്നത്. ഒരു ഗാനരംഗത്തിലാണ് രംഗപ്രവേശം. മുമ്പ് രജത് കപൂറിന്റെ പ്രൈവറ്റ് ഡിറ്റക്ടര്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങളിലാണ് ഇപ്പോള്‍ റസൂല്‍ പൂക്കുട്ടി ശബ്ദലേഖനംചെയ്യുന്നത്. തമിഴില്‍ ത്രി യും, ഹിന്ദിയില്‍ ബല്‍ക്കീസും.

Comments

comments