റണ്‍വേ രണ്ടാം ഭാഗംദിലീപ് പ്രധാനവേഷത്തിലഭിനയിച്ച റണ്‍വേ എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. ജോഷി സംവിധാനം ചെയ്ത റണ്‍വേ മികച്ച് വിജയം നേടിയ ചിത്രമാണ്. ഉദയ്കൃഷ്ണ-സിബി കെ. തോമസ് എന്നിവരാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്. വാളയാര്‍ പരമശിവം എന്ന കഥാപാത്രത്തെയാണ ദിലീപ് അവതരിപ്പിക്കുന്നത്. ആക്ഷന്‍ കോമഡി ചിത്രമായിരിക്കും ഇത്. റണ്‍വേയില്‍ നായികയായ കാവ്യ മാധവന്‍ തന്നെയാകും ഈ ചിത്രത്തിലും ദിലീപിന്റെ നായിക. നവംബറില്‍ ചിത്രം ആരംഭിക്കും.

Comments

comments