രേവതിയും സുഹാസിനിയും ഒന്നിച്ചഭിനയിക്കുന്നുഫാദേഴ്സ് ഡേ എന്ന ചിത്രത്തിന് ശേഷം കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രേവതിയും, സുഹാസിനിയും ഒന്നിക്കുന്നു. ശ്രീനിവാസന്‍, ലാല്‍ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളി‍ല്‍ അഭിനയിക്കുന്നത്. പുതിയ തീരങ്ങളിലൂടെ മലയാളത്തിലെത്തിയ നമിത പ്രമോദാണ് ചിത്രത്തില്‍ നായികാവേഷത്തില്‍. ഇന്നവേറ്റിവ് ഫിലിം കണ്‍സെപ്റ്റിന്‍റെ ബാനറില്‍ സാന്ദ്രാ തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരിയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments