രാസലീലക്ക് റീമേക്ക്


1970 കളില്‍ റിലീസായ എന്‍. ശങ്കരന്‍നായര്‍ സംവിധാനം ചെയ്ത രാസലീല റീമേക്ക് ചെയ്യപ്പെടുന്നു. മജീദ് മാറഞ്ചേരിയാണ് സംവിധാനം.
ഈ ചിത്രത്തിലെ മനക്കലെ തത്തേ, നീയും വിധവയോ, നിശാ സുരഭികള്‍ വസന്തസേനകള്‍…..എന്നീ ഗാനങ്ങള്‍ എക്കാലത്തെയും പ്രിയഗാനങ്ങളാണ്. വയലാര്‍ രാമവര്‍മ്മ എഴുതിയ ഈ വരികള്‍ക്ക് പകരം പുതിയ ചിത്രത്തില്‍ മകന്‍ ശരത് വയലാറും, സംഗീത സംവിധാനം നിര്‍വ്വഹിച്ച സലില്‍ ചൗധരിക്ക് പകരം സഞ്‌ജോയ് ചൗധരിയും ചെയ്യുന്നു.
ദര്‍ശന്‍, പ്രതിഷ്ട എന്നിവര്‍ മെയിന്‍ റോളുകള്‍ ചെയ്യുന്നു. കമലഹാസന്‍, ജയസുധ എന്നിവരാണ് പഴയസിനിമയിലെ താരങ്ങള്‍.

Comments

comments