രാജേഷ് പിള്ളയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറീസ്രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ്. ഓര്‍ഡിനറിയുടെ സംവിധായകന്‍ സുഗീത്, സതീഷ് എന്നിവര്‍ ചേര്‍ന്ന് ഓര്‍ഡിനറി ഫിലിംസിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍. ഒരു ബുള്ളറ്റ് ബൈക്ക് കഥയുടെ കേന്ദമാകുന്ന ഈ ചിത്രത്തിന്റെ രചന ദീപു മാത്യുവാണ്. രാജേഷ് പിള്ള ഇപ്പോള്‍ മറ്റ് രണ്ട് ചിത്രങ്ങളുടെ പ്രി പ്രൊഡക്ഷന്‍ വര്‍ക്കിലാണ്.

Comments

comments