രാജസേനന്‍റെ 72 മോഡല്‍രാജസേനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 72 മോഡല്‍. ശ്രീജിത് വിജയ്, ഗോവിന്ദ് പത്മസൂര്യ, മധു, വിജയരാഘവന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. കോമഡി പശ്ചാത്തലത്തിലുള്ള സിനിമയുടെ കഥ ഒരു പഴയ ടാക്സിയെ ചുറ്റിപ്പറ്റിയാണ്. അവസാനം പുറത്തിറങ്ങിയ രാജസേനന്റെ ചിത്രങ്ങളൊക്കെ തീയേറ്ററില്‍ കാര്യമായ ചലനമുണ്ടായിക്കിയിരുന്നില്ല. കുംടുംബകഥകളുടെ സംവിധായകനെന്ന പേരുള്ള രാജസേനന്‍ ഈ ചിത്രത്തിലൂടെ വീണ്ടും തന്റെ വിജയങ്ങള്‍ ആവര്‍ത്തിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Comments

comments