രാഗിണി നന്ദ്വാനി പെരുച്ചായിയില്‍ മോഹന്‍ലാലിന്‍റെ നായിക


Ragini - Keralacinema
Ragini Nandwani to become the Mohanlals Heroine

പെരുച്ചായി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി പ്രശസ്ത ടിവിതാരം രാഗിണി നന്ദ്വാനി എത്തുന്നു. വിജയ് നായകനായി എത്തിയ തമിഴ് ചിത്രം തലൈവയില്‍ അതിഥി താരമായി എത്തിയിരുന്നു രാഗിണി. മുംബൈ സ്വദേശിനിയായ രാഗിണി സീരിയലുകളില്‍ നായികയായി പേരെടുത്തിട്ടുണ്ട്. തമിഴകത്ത് രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അരുണ്‍ വൈദ്യനാഥന്റെ ആദ്യത്തെ മലയാളചിത്രമാണ് ചെരുച്ചാഴി. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മുകേഷും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബാബുരാജ്, അജു വര്‍ഗീസ്, വിജയ് ബാബു, ശങ്കര്‍ രാമകൃഷ്ണന്‍, സാന്ദ്ര തോമസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

English Summary: Ragini Nandwani to become the Mohanlals Heroine

Comments

comments