രവീണ ടണ്ഠന്‍ മലയാളത്തില്‍



ബോളിവുഡ് നായിക രവീണ ടണ്ഠന്‍ മലയാളചിത്രത്തില്‍ അഭിനയിക്കുന്നു. സോജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ബ്ലാക്ക് കോഫി എന്ന ചിത്രത്തിലാണ് രവീണയുടെ മലയാളത്തിലേക്കുള്ള വരവ്. മൊഹ്‌റയിലുടെ പേരെടുത്ത രവീണ വിവാഹശേഷം കുറച്ച് കാലം അഭിനയ രംഗത്ത് നിന്ന് മാറിനില്ക്കുകയായിരുന്നു. സിദ്ധാര്‍ത്ഥ് ഭരതനാണ് ചിത്രത്തില്‍ നായകവേഷം ചെയ്യുന്നത്. ടിനി ടോം, മധുരിമ ബനര്‍ജി തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്. ഒരു റൊമാന്റിക് ത്രില്ലറാണ് ഈ ചിത്രം. മുമ്പ് സോജന്‍ ജോസഫ് ഹിന്ദിയില്‍ അലെര്‍ട്ട് 24×7 എന്ന ചിത്രം ആരംഭിച്ചെങ്കിലും ഇടക്ക് വെച്ച് മുടങ്ങിപ്പോയിരുന്നു.

Comments

comments