രണ്ടാമൂഴം താമസിക്കുംഎം.ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന രണ്ടാമൂഴം തല്കാലത്തേക്ക് നീട്ടിവെക്കുന്നു. വലിയ കാന്‍വാസില്‍ ഒരുക്കുന്ന ചിത്രത്തിന് വളരയെറേ പഠനങ്ങളും, ഒരുക്കങ്ങളും വേണ്ടതിനാലാണ് ഇത്. പകരം എം.ടിയുടെ തന്നെ തിരക്കഥയില്‍ പുതുമുഖങ്ങളെ അണിനിരത്തി ഒരു ചിത്രം ഹരിഹരന്‍ സംവിധാനം ചെയ്യുന്നു. നിര്‍മ്മാണവും ഹരിഹരന്‍ തന്നെ.
മോഹന്‍ലാലിനോടൊഴിച്ച് വേറെയാരോടും രണ്ടാമൂഴത്തില്‍ അഭിനയിക്കുന്നതിനെപ്പറ്റി ആരാഞ്ഞിട്ടില്ലെന്ന് ഹരിഹരന്‍ പറയുന്നു. മറ്റ് താരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഊഹങ്ങളാണ്.

Comments

comments