രഞ്ജിതിന്‍റെ ലീലയില്‍ കാര്‍ത്തിക നായര്‍ നായികലെനിന്‍ രാജേന്ദ്രന്‍റെ മകരമഞ്ഞിലൂടെ ചലച്ചിത്ര രംഗത്തെത്തിയ കാര്‍ത്തിക നായര്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ലീലയില്‍ നായികയാകുന്നു. തമിഴില്‍ ഇതിനകം ശ്രദ്ധേയമായ ചില വേഷങ്ങള്‍ കാര്‍ത്തിക ചെയ്തുകഴിഞ്ഞു. മമ്മൂട്ടിയാണ് ലീലയിലെ നായകന്‍. കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഉണ്ണി ആര്‍. എഴുതിയ കഥയെ ആസ്പദമാക്കിയാണ് ചിത്രം. നെടുമുടി വേണുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments