രഞ്ജിതിന്റെ പുതിയ ചിത്രം ‘ ലീല’


രഞ്ജിതിന്റെ പുതിയ സിനിമ ‘ലീല’ ഫെബ്രുവരി ആദ്യവാരം ഷൂട്ടിംഗ് ആരംഭിക്കും. ഉറുമിയുടെ തിരക്കഥാകൃത്തും, രഞ്ജിതിന്റെ സംവിധാന സഹായിയുമായ ശങ്കര്‍ രാമകൃഷ്ണനാണ് നായകവേഷത്തില്‍. ആന്‍ അഗസ്റ്റിന്‍ നായകാ വേഷത്തിലെത്തുന്നു. ആര്‍. ഉണ്ണിയുടെ കഥയെ ആസ്പദമാക്കി രഞ്ജിത് തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ തിലകന്‍, നെടുമുടിവേണു എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്.
വ്യത്യസ്ഥമായ അവതരണശൈലിയായിരിക്കും ഈ ചിത്രത്തിന്റേത്. ദ നെവര്‍ എന്‍ഡിങ്ങ് പ്ലേ…എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. തിരുവനന്തപുരം, എറണാകുളം, കുട്ടനാട്, വയനാട് എന്നിവിടങ്ങളാണ് ലൊക്കേഷന്‍.
ഇന്ത്യന്‍ റുപ്പി, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റ്, പാലേരിമാണിക്യം എന്നീ ചിത്രങ്ങളിലൂടെ അടുത്തകാലത്ത് മലയാള സിനിമയില്‍ ഏറെ ശ്രദ്ധേയമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ രഞ്ജിതിന് കഴിഞ്ഞിട്ടുണ്ട്.

Comments

comments