രഞ്ജന്‍ പ്രമോദ് വീണ്ടുംഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് ഏറെക്കാലമായി സിനിമ രംഗത്ത് നിന്ന് മാറിനിന്ന രഞ്ജന്‍ പ്രമോദ് വീണ്ടും സിനിമയിലേക്ക് മടങ്ങി വരുന്നു. രണ്ടാം ഭാവം, മീശമാധവന്‍, മനസിനക്കരെ, അച്ചുവിന്റെ അമ്മ, നരന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് രഞ്ജന്‍ പ്രമോദ്. പുതുമുഖങ്ങളെ അണി നിരത്തി റോസ് ഗിറ്റാറിനാല്‍ എന്ന പേരില്‍ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് രഞ്ജന്‍ പ്രമോദ്. സംഗീതപ്രാധാന്യമുള്ള ചിത്രമാണ് ഇത്. അതിനിടെ ഡി കമ്പനി എന്ന ഹ്രസ്വചിത്രങ്ങളുടെ സമാഹാരത്തില്‍ ഒരു ചിത്രത്തിന് രഞ്ജന്‍‌ പ്രമോദ് തിരക്കഥയെഴുതിയിരുന്നു.

Comments

comments