രജനീകാന്ത് മടങ്ങി വരുന്നുആരോഗ്യ പ്രശ്‌നങ്ങളാല്‍ കുറെക്കാലത്തേക്ക് സിനിമ രംഗത്ത് നിന്ന് വിട്ടു നിന്ന രജനീകാന്ത് വീണ്ടും സിനിമരംഗത്ത് മടങ്ങി എത്തുന്നു. കൊച്ചടിയാന്‍ എന്ന ചിത്രമാണ് ആദ്യ സംരംഭം. 3 ഡിയിലൊരുക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം അദ്ദേഹത്തിന്റെ മകള്‍ ഐശ്വര്യയാണ്. അതിന് ശേഷമാണ് കെ.എസ് രവികുമാറിന്റെ റാണ ആരംഭിക്കുക. രവികുമാര്‍ കൊച്ചടിയാന്റെ സംവിധാനത്തില്‍ ഐശ്വര്യയെ സഹായിക്കുന്നുണ്ട്. എ.ആര്‍ റഹമാനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം.

Comments

comments