രംഭ വിവാഹമോചനത്തിന് ?പ്രമുഖ സൗത്തിന്ത്യന്‍ നടി രംഭ വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന് വാര്‍ത്ത. മലയാള ചിത്രമായ സര്‍ഗ്ഗത്തിലൂടെ സിനിമയിലെത്തിയ രംഭ പിന്നീട് തമിഴ് സിനിമയിലെ ഗ്ലാമര്‍ വേഷങ്ങളിലൂടെ ഏറെ പ്രശസ്തി നേടി. 2010 കാനഡയില്‍ ബിസിനസ് നടത്തുന്ന ഇന്ദ്രന്‍ പത്മനാഭനെ വിവാഹം ചെയ്ത രംഭ പിന്നീട് സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം രംഭക്ക് ഒരു പെണ്‍കുട്ടി പിറന്നിരുന്നു. വിവാഹമോചനത്തിനൊരുങ്ങുന്നുവെന്നത് വ്യാജവാര്‍ത്തയാണെന്നും വെബ്സൈറ്റുകളാണ് ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും രംഭ പറയുന്നു. ആരാധകര്‍ ഇത് വിശ്വസിക്കരുതെന്നാണ് രംഭയുടെ അഭ്യര്‍ത്ഥന.

Comments

comments