യേശുദാസ് വീണ്ടും വെള്ളിത്തിരയില്‍ഗായകന്‍ കെ.ജെ യേശുദാസ് വീണ്ടും സിനിമയിലഭിനയിക്കുന്നു. തെരുവ് നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിലാണ് ഇദ്ദേഹം നടനായി പ്രത്യക്ഷപ്പെടുന്നത്. കായംകുളം കൊച്ചുണ്ണി എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലാണ് ആദ്യമായി യേശുദാസ് അഭിനയിക്കുന്നത്. നന്ദനം, ബോയ്ഫ്രണ്ട് എന്നീ ചിത്രങ്ങളിലും ഗായകന്റെ റോള്‍ ചെയ്തിട്ടുണ്ട്. ടിനി ടോമാണ് തെരുവു നക്ഷത്രങ്ങളില്‍ പ്രധാന വേഷം ചെയ്യുന്നത്. ജോസ് മാവേലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments