യു.എസ്.ബി ഡ്രൈവ് മറക്കാതിരിക്കാന്‍


ഇന്ന് എല്ലാവരും ഉപയോഗിക്കുന്ന ഒരു ഐ.ടി അനുബന്ധ ഉപകരണമാണല്ലോ പെന്‍ഡ്രൈവുകള്‍. സദാ കൂടെ കൊണ്ടുനടക്കുന്ന ഈ ഉപകരണം മറന്ന് വെക്കുക സാധാരണം. കൂടാതെ മറ്റുള്ളവര്‍ കാണരുതാത്ത പലതും നിങ്ങളുടെ സമ്പാദ്യമായുണ്ടാവുകയും ചെയ്യും.
ഇതിനൊരു പരിഹാരമാണ് യു.എസ്.ബി അലര്‍ട്ട് സോഫ്റ്റ് വെയറുകള്‍.
http://www.usbalert.nl/usbalert/download.php
ഇത് ഡൗണ്‍ലോഡ് ചെയ്തശേഷം യു.എസ്.ബിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതിനായി ആന്റി വൈറസ് തല്കാലത്തേക്ക് ഡിആക്ടിവേറ്റ് ചെയ്യേണ്ടിവരും.
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം യു.എസ്.ബി റിമൂവ് ചെയ്ത ശേഷം വീണ്ടും കുത്തുക.
പ്രോഗ്രാം ഓട്ടോമാറ്റിക്കലി റണ്‍ ആകും.
ഇനി നിങ്ങള്‍ കംപ്യൂട്ടര്‍ ഓഫ് ചെയ്യാനോ, ലോഗ് ഓഫ് ചെയ്യാനോ ശ്രമിക്കുമ്പോള്‍ മെസേജ് വരും.

Comments

comments